100 കോടി ചെലവിൽ അതിവേഗം ഉയർന്ന് പെരുമ്പളം പാലം
പെരുമ്പളം ദ്വീപ് ജനതയുടെ ഗതാഗതം സുഗമമാകാൻ നിർമിക്കുന്ന പെരുമ്പളം പാലത്തിൻ്റെ ആദ്യ ആർച്ച് ബീം പൂർത്തിയായി. മൂന്ന് ആർച്ച് ബീമുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതിൻ്റെ നിർമാണമാണ് പൂർത്തീകരിച്ചത്. രണ്ടാമത്തെ ബീമിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. നിലവിൽ പാലത്തിൻ്റെ 60 ശതമാനത്തോളം നിർമാണം…
തുലാവർഷം നാളെയോടെ കേരളാ തീരം തൊട്ടേക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തുലാവർഷം ആദ്യമെത്തുക തമിഴ്നാട്ടിലാണ് അതും വടക്കൻ തമിഴ്നാട്ടിൽ. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കുമെന്നും റിപ്പോർട്ടുണ്ട് . സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്ന് ഇടിയോട് കൂടിയ ഒറ്റപ്പെട്ട…
രണ്ടാഴ്ചത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് യൂറോപ്പിലേക്ക് തിരിക്കും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്. ഈ മാസം 12 വരെയാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ…
കര്‍ഷക വണ്ടിയോടിച്ചു കയറ്റിയ സംഭവം, കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
ഉത്തര്‍പ്രദേശിലെ ലംഖിപൂറില് ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായുള്ള കര്‍ഷക മാര്‍ച്ചിലേക്ക് വണ്ടിയോടിച്ചു കയറ്റി കര്‍ഷകനെ കൊന്ന സംഭവത്തില്‍, കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് ഡി ഐ ജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് സ്ഥലം മാറ്റം. നാളുകളായിട്ടും…
മഴക്കെടുതി: കേരളത്തിന് കേന്ദ്രത്തിന്റെ വക 50,000 ടണ്‍ അരി
മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 50,000 ടണ്‍ അരി അധിക വിഹിതമായി നല്‍കും. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ തീരുമാനം. നവംബര്‍ മാസം മുതല്‍…
കുഞ്ഞിനെ വിട്ടുകിട്ടാന്‍ സെക്രട്ടറിയേറ്റിന് മുന്പില് നിരാഹാരത്തിന് ഒരുങ്ങി അനുപമ
കുഞ്ഞിനെ വിട്ടുകിട്ടാന്‍ സെക്രട്ടറിയേറ്റിന് മുന്പില് നിരാഹാര സമരത്തിന് ഒരുങ്ങി അമ്മ അനുപമ. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാകും നിരാഹാര സമരം. അമ്മയുടെ അനുവാദമില്ലാതെ ശിശുക്ഷേമ സമിതി ദത്ത് നല്കിയ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് പരാതികള്‍ സമര്‍പ്പിച്ചിട്ടും നടപടികള്‍ ഒന്നും…
റെയില്‍വേ പാളം മുറിച്ചു കടക്കുന്ന ആനകളുടെ ചിത്രം വ്യാജമല്ല
കുഞ്ഞിനോടൊപ്പം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാനെരൊങ്ങുന്ന പിടിയാനയുടെ ചിത്രം കഴിഞ്ഞയാഴ്ച വൈറലായിരുന്നു. മനുഷ്യരുടെ ഇടപെടലുകള്‍ വന്യജീവികളുടെ ജീവന് ഭീഷണിയാകുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ചിത്രം പകർത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫറായ ബിപ്ലബ് ഹസ്രയായിരുന്നു.
അവസാനയാത്രയിൽ മറിയുമ്മയെ തേടി വാനര ശ്രേഷ്ഠനെത്തി
പാറക്കടവ് എവിടെ നിന്നോ വന്നു മാസങ്ങൾ കൂട്ട് കൂടി എങ്ങോട്ടോ പോയ വാനരൻ അവസാനയാത്രയിൽ കാണാനെത്തിയത് നാട്ടു കാരിൽ കൗതുകമുണർത്തി. വ്യാഴായ്ച മരിച്ച ഉമ്മത്തൂരിലെ ചെടിയാലയിൽ മറിയത്തിന്റെ സംസ്കാരതിന്നു മുൻപാണ് രണ്ടു വർഷം മുൻപ് അപ്രത്യക്ഷമായ കുരങ്ങൻ വീട്ടിൽ എത്തിയത്.ഏതോ ഒരു…
ഒരു വ്യാഴവട്ടത്തിന് ശേഷം കുറിഞ്ഞിമലകളിൽ നീലപ്പരവതാനി വിരിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നു
വ്യാഴവട്ടത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുമായി മൂന്നാർ കുന്നുകളും ഇറക്കങ്ങളും ഒരുങ്ങുകയാണ്. പ്രകൃതിസ്നേഹികൾക്കു മാത്രമല്ല തേനീച്ചകൾക്കും പറവകൾക്കുമൊക്കെ പനിനീർമഴ പൊഴിയുന്ന അടുത്ത മൂന്നു മാസം പൂക്കാലമാണ്. ഒരു വ്യാഴവട്ടത്തിനുശേഷം മൂന്നാറിലെ 3200 ഹെക്ടർ കുറിഞ്ഞിമലകൾ അണിഞ്ഞൊരുങ്ങുന്പോൾ പത്തു ലക്ഷം പേരെങ്കിലും ഇത് കാണാനെത്തും എന്നാണ്…