ഉത്തര്‍പ്രദേശിലെ ലംഖിപൂറില്‍ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായുള്ള കര്‍ഷക മാര്‍ച്ചിലേക്ക് വണ്ടിയോടിച്ചു കയറ്റി കര്‍ഷകനെ കൊന്ന സംഭവത്തില്‍, കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡി ഐ ജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് സ്ഥലം മാറ്റം. നാളുകളായിട്ടും കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു സുപ്രീംകോടതി യു പി സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ചത്. അതേ സമയം സ്ഥലം മാറ്റിയെങ്കിലും കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്രകുമാറിന് തന്നെയാകുമെന്നാണ് യു പി പോലീസ് പറയുന്നത്. പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഉപേന്ദ്ര കുമാറിനെ സ്ഥലം മാറ്റിയതെന്നും യു പി സര്‍ക്കാര്‍ പറയുന്നു. സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ഉള്‍പ്പെടെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് വരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.