പാറശ്ശാലയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ്.
പാറശ്ശാലയില്‍ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ്. ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയായ ശരത് രാജിന്റെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഇരുപതിനാണ് ഇയാള്‍ വനിത ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ തള്ളി വീഴ്തിയതിന് ശേഷം നിലത്ത്…
കോഴിക്കോട് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പാസ്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട് പെണ്‍കുട്ടിക്ക് നേരെയുള്ള ലൈഗിംകാതിക്രമത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിലമ്പവളവ് പെന്തകോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കൂടിയായ നെല്ലിയുള്ള പറമ്പില്‍ സുമന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.…
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരള തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍,…
റെക്കോര്‍ഡ് കാഴ്ചക്കാരുമായി മിന്നല്‍ മുരളി ട്രെയിലര്‍ എത്തി, യു ട്യൂബില്‍ ട്രെയലര്‍ കണ്ടത് 41 ലക്ഷം പേര്‍
പ്രേക്ഷകര്‍ കാത്തിരുന്ന ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലറിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍. യു ട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറിനകം നാല്പത്തൊന്ന് ലക്ഷം പേരാണ് കണ്ടത്. നാല് ലക്ഷം ലൈക്കുകളും ട്രെയിലര്‍ നേടി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന യുവാവിന്റെ കഥ…
നാര്‍ക്കോട്ടിക്‌സ് കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം
ആഢംബര കപ്പലിലെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡില്‍ അറസ്റ്റിലായ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് കടുത്ത വ്യവസ്ഥകളോടെ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍…
വീടിന്റെ ആധാരം പണയംവയ്ക്കാന്‍ കൊടുത്തില്ല; ഭാര്യയെ മണ്‍വെട്ടിക്ക് വെട്ടിയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത യുവാവ് പിടിയില്‍
വീടിന്റെ ആധാരം പണയം വയ്ക്കാന്‍ നല്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ മണ്‍വെട്ടി കൊണ്ട് വെട്ടിപരിക്കേല്പ്പിക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത യുവാവ് പിടിയില്‍. പ്രതി സുഭാഷിനെ പുത്തൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വീടിന്റെ ആധാരം പണയംവയ്ക്കാന്‍ പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ട് ഷട്ടറുകള്‍ തുറന്നു, ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് തമിഴ്‌നാട് അറിയിച്ചതായി ജല വിഭവ മന്ത്രി
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 7 നാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ ഭാഗമായി വരുന്ന സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. ഇരു ഷട്ടറുകളും 0.35 മീറ്റര്‍ ഉയര്‍ത്തിയതോടെ 534 ഘനയടി വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക്…
മരക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബര്‍
സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ”മരക്കാര്‍; അറബിക്കടലിന്റെ സിംഹം” തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബര്‍. 2020 മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നതോടെ ചിത്രം…
പീഢനത്തിനിരയായ പെണ്‍കുട്ടി യു ട്യൂബ് നോക്കി പ്രസവിച്ചു, വീട്ടുകാര്‍ അറിഞ്ഞത് കുഞ്ഞിന്റെ കരച്ചില്‍ കേട്ട
പീഢനത്തിനിരയായ പതിനേഴുകാരി വീട്ടുകാര്‍ അറിയാതെ യു ട്യൂബ് നോക്കി പ്രസവിച്ചു. യു ട്യൂബ് നോക്കി പരസഹായം ഇല്ലാതെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. മലപ്പുറം കോട്ടക്കലില്‍ ഈ മാസം 20 നാണ് സംഭവം നടന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പെണ്‍കുട്ടി…