പ്രേക്ഷകര്‍ കാത്തിരുന്ന ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലറിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍. യു ട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറിനകം നാല്പത്തൊന്ന് ലക്ഷം പേരാണ് കണ്ടത്. നാല് ലക്ഷം ലൈക്കുകളും ട്രെയിലര്‍ നേടി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന യുവാവിന്റെ കഥ പറയുന്ന ബേസില്‍ ജോസഫ് ചിത്രമായ മിന്നല്‍ മുരളി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാവും റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാറ്റ്മാന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരക്കുന്നത്. ടോവിനോയെ കൂടാതെ ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ്, ബൈജു, മാമുക്കോയ ഫെമിന ജോര്‍ജ്ജ് എന്നിവരുള്‍പ്പെടെയുള്ള താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.