ആഢംബര കപ്പലിലെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡില്‍ അറസ്റ്റിലായ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് കടുത്ത വ്യവസ്ഥകളോടെ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ സി ബി യുടെ വാദം പരിഗണിച്ച് രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രതിയുടെ സഞ്ചാരത്തിന് കോടതി കടുത്ത ഉപാധികളാണ് മുന്നോട്ട് വച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ആര്യന്‍ ഖാന്റെ് പാസ്‌പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം. മുംബൈയില്‍ നിന്നും രാജ്യത്തിന് അകത്ത് മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുവാന്‍ കാരണം സഹിതം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കേസിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലോ മാധ്യമങ്ങളോടൊ പ്രതികരിക്കാനും പാടില്ല.
ഒക്‌ടോബര്‍ മൂന്നിനായിരുന്നു ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 20 പേര്‍ എന്‍ സി ബി യുടെ പിടിയിലായത്.