അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ആലംബഹീനരുടെയും അത്താണിയായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആശയവും . അത് ഇന്നലെകളിൽ,. ഇന്ന് അത് അധികാര മോഹികളുടെയും ധനമോഹികളുടെയും മാഫിയാ രാജാറാണിമാരുടെയും കള്ളകടത്തുക്കാരുടെയും കുഴൽപ്പണക്കാരുടെയും ഒരു ഇടത്താവളം മാത്രമായത് മാറി കഴിഞ്ഞിരിക്കുന്നു. അവൈലബിൾ കമ്മിറ്റി സംസ്കാരവും നേതാക്കൻമാരുടെ ആഡംബര പ്രീയതയും പ്രസ്ഥാനത്തെ അമ്പേ നശിപ്പിച്ചു.
പാർട്ടി പ്രവർത്തന പരിചയമോ സഹാനുഭൂതിയോ അടിസ്ഥാന മനുഷ്യത്വമോ ഇല്ലാത്ത എവിടുന്നൊക്കെയോ ചാടി വരുന്നവരെ അധികാരത്തിന്റെ ചെങ്കോൽ സ്ഥാനമാനങ്ങൾ ഏൽപ്പിക്കുമ്പോൾ അവരാൽ നശിപ്പിക്കപെട്ടത്, നശിപ്പിക്കപ്പെട്ടുപോവുന്നത് ഈ പ്രസ്ഥാനമാണ് ,കമ്മ്യൂണിസം എന്ന ആശയം തന്നെയാണ് .
നടുറോഡിൽ ജനത്തിന്റെ വണ്ടി തടഞ്ഞു നിർത്തി അധികാരത്തിന്റെ ഹുങ്കു കാട്ടി തന്റെ തൻപോരിമ കാണിക്കുന്ന അഭിനഭ ആര്യമാരും വെറും 6 മിനിറ്റ് നേരം കൊണ്ട് മാരക വിഷവാക്കു വിഷനാക്ക് പ്രയോഗം നടത്തി തന്റെ തൊട്ട് മുമ്പിൽ ഇരിയ്ക്കുന്ന നിരായുധനാനായ നിരപരാധിയായ ഒരു പച്ച മനുഷ്യനെ വിഷ വാക്കുകത്തി കൊണ്ട് ഹൃദയത്തിൽ കുത്തി നോവിച്ച് കൊല്ലുന്ന പി പി ദിവ്യമാരും ( ശരിക്കും യദാർഥ വിഷം /വിഷ ദ്രാവകം പോലും നാണിച്ച് പോകുന്നത്ര അപാര വീര്യം ! ) ,വല്ലവന്റെയും വാഴക്കുല (ചങ്ങമ്പുഴയുടെ വിഖ്യാത കൃതി ) അടിച്ചു മാറ്റി പകർത്തി പ്രബന്ധം എഴുതി ഡോക്ടറേറ്റ് വാങ്ങി എടുക്കാൻ തത്രപ്പാട് പെടുന്ന ഡോ അശുഭ ചിന്താ ജെറോമുമാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ നശീകരണത്തിന്റെ കണ്ണികൾ ആയി മാറിയത് അത്ഭുതപ്പെടുത്തുന്നില്ല.
വീണ്ടും ഒരു അൻവറിനെ സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് വരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ്ന്നു തോന്നുന്നു . രാവും പകലും പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെടുന്ന, പ്രസ്ഥാനത്തിൽ അടിയുറച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരെ ഒഴിവാക്കി അധികാരത്തിന്റെ അപ്പകഷണത്തിന് വേണ്ടി അവസരവാദപൂർവ്വഉം വേഷം മാറി വരുന്നവനെ പിടിച്ച് സ്ഥാനാർത്ഥിയാക്കുന്ന കമ്മി നേതൃത്വം . നാളെ അവൻ പ്രസ്ഥാനത്തിന്റെ അന്തകനായി മാറും എന്നുള്ളത് അൻവർമാരുടെ മുന്അനുഭവം ഒന്നും ഈ നേതൃത്വം പഠിക്കുന്നില്ല . സഖാവ് എന്ന പദത്തിന് അർഹരായവർ എത്ര പേർ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടെന്നുള്ളതു ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്. ഈ മഹാ പ്രസ്ഥാനത്തെ നശിപ്പിക്കുവാൻ അച്ചാരം വാങ്ങിയവർക്ക് കാലം മാപ്പു കൊടുക്കില്ല….. ലാൽസലാം
ജയപ്രസാദ് .,കുണ്ടറ (Jayaprasad Aagnendhu )