CPM സെമിനാറിൽ ലീഗ് പങ്കെടുക്കില്ല
CPM-ന് ‘കൈ’ കൊടുക്കാതെ ; ഏക സിവില്‍ കോഡ് വിഷയത്തില്‍ ഏറ്റവും ശക്തമായി പ്രതികരിക്കാനാകുക യുഡിഎഫിനാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎം ക്ഷണിച്ചത് ലീഗിനെ മാത്രമാണെന്നും യുഡിഎഫിന്റെ പ്രധാന കക്ഷിയെന്ന നിലയില്‍ ലീഗിന് സെമിനാറില്‍ പങ്കെടുക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍.
കെ റെയിൽ; ഇ ശ്രീധരനെ ഒപ്പം നിര്‍ത്താൻ സർക്കാർ, റെയില്‍ പദ്ധതികൾക്ക് സഹായം തേടും
ഇ.ശ്രീധരനെ കെ-റെയിലിന് ഒപ്പം നിർത്താൻ സർക്കാർ നീക്കം. കെ-റെയിലടക്കമുള്ള റെയിൽവെ പദ്ധതികൾക്ക് സഹായം തേടി കെ.വി.തോമസ് ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. വന്ദേഭാരത് വന്നതിന് ശേഷം ഹൈസ്പീഡ് റെയിൽവെ വേണമെന്ന് ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി.തോമസ് വ്യക്തമാക്കി.
വിവാഹിതരാകുന്നു
കൊല്ലം : ആദിച്ചനല്ലൂർ കാരംകോട്ട് വീട്ടിൽ ശ്രീമാൻ വി . ലൂക്കോസിന്റേയും ശ്രീമതി ബിജി ലൂക്കോസിന്റെയും മകൾ അനീറ്റ ലൂക്കോസും ,പരേതനായ മർ. ജോൺ റോയിയുടെയും ,ശ്രീമതി അമ്മിണി റോയിയുടെയും മകൻ ഡൻ . റോണി ആർ ജോണും തമ്മിലുള്ള വിവാഹം…