• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: September 2022

  • Home
  • കോവിഡ് കാലത്തെ നിസാര കേസ്സുകൾ പിൻവലിക്കാൻ ധാരണ

കോവിഡ് കാലത്തെ നിസാര കേസ്സുകൾ പിൻവലിക്കാൻ ധാരണ

തിരുവനന്തപുരം : കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ…

ഡോളർ കടത്ത് കേസ് ; എം.ശിവശങ്കർ ആറാം പ്രതി;കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി:ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേർത്താണ് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വപ്നയുടെ…

സ്വർണവിലയില്‍ വന്‍ കുതിപ്പ്, ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ കൂടി

കൊച്ചി : കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുത്തനെ കൂടിയത്. ഇന്നത്തെ വിപണി നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയായി. ഒരു…

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 5 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി;തുക കെട്ടിവച്ച ശേഷം മാത്രം ജാമ്യം

കൊച്ചി: പോപ്പുലർ ഫ്രണ്ടിൻറെ മിന്നൽ ഹർത്താലിലുണ്ടെയാ ആക്രമണങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി. എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകും. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ.അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഹർത്താലിലും ബന്ദിലും ജനങ്ങൾക്ക് ജീവിക്കാൻ…

ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പായി; 80 ലക്ഷം യുവതിക്ക് കൈമാറി

മുംബൈ: ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ട് എങ്കിലും കരാറിൽ പറയുന്നതിനേക്കാളും കൂടുതൽ തുക കൊടുത്തുവെന്നാണ്…

അനധികൃത സ്വത്ത് സമ്പാദനം: ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കുന്നതിന് മുന്നേ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കനകപുരിയിലെ വീട്ടിലാണ് ഇന്നലെ വൈകിട്ടും രാത്രിയുമായി സിബിഐ റെയ്ഡ് നടന്നത്.…

ലെഫ്. ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ന്യൂ ഡൽഹി : രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലഫ്. ജനറൽ അനിൽ ചൗഹാനെ നിയമച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഊട്ടിയിലെ കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട് ഒമ്പത്…

വനിതാ നേതാവിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു

ആലപ്പുഴ: എന്‍സിപി വനിതാ നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കോടതി നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.…

പോപ്പുലർ ഫ്രോന്റിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ കൂടുതൽ പോലീസിനെ…