ഇ.ശ്രീധരനെ കെ-റെയിലിന് ഒപ്പം നിർത്താൻ സർക്കാർ നീക്കം. കെ-റെയിലടക്കമുള്ള റെയിൽവെ പദ്ധതികൾക്ക് സഹായം തേടി കെ.വി.തോമസ് ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. വന്ദേഭാരത് വന്നതിന് ശേഷം ഹൈസ്പീഡ് റെയിൽവെ വേണമെന്ന് ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി.തോമസ് വ്യക്തമാക്കി.