വീടിന്റെ ആധാരം പണയം വയ്ക്കാന്‍ നല്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ മണ്‍വെട്ടി കൊണ്ട് വെട്ടിപരിക്കേല്പ്പിക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത യുവാവ് പിടിയില്‍. പ്രതി സുഭാഷിനെ പുത്തൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വീടിന്റെ ആധാരം പണയംവയ്ക്കാന്‍ പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ മഞ്ജു ഇത് എതിര്‍ക്കുകയും ആധാരം നല്കാന്‍ കഴിയില്ല എന്ന് പറയുകയും ചെയ്തതോടെയാണ് ഇയാള്‍ ഭാര്യയെ മണ്‍വെട്ടി കൊണ്ട് വെട്ടിയത്. ഇവരുടെ മുതുകിനാണ് വെട്ടേറ്റത്. പിടിച്ചു മാറ്റാനെത്തിയ അമ്മയുടെ ദേഹത്തും ഇയാള്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു. ഇരുവലെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുന്‍പും അയല്‍വാസിയെ ആക്രമിച്ച കേസിലും ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. സി ഐ സുഭാഷ് കുമാര്‍, എസ് ഐമാരായ ടി ജെ ജയേഷ്, ഭാസി, നന്ദകുമാര്‍, എ എസ് ഐ സന്തോഷ്, സി പി ഒ മാരായ വിനോദ്, മുഹമ്മദ് റാഷിന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.