വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 7 നാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ ഭാഗമായി വരുന്ന സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. ഇരു ഷട്ടറുകളും 0.35 മീറ്റര്‍ ഉയര്‍ത്തിയതോടെ 534 ഘനയടി വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരും എന്നാല്‍ ഇത് അശങ്കാജനമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി ആയിരത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം ജലനിരപ്പ് കുറയാതെ തുടരുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും 5800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകിയെത്തുന്നത് ഇതില്‍ 2335 ഘനയടി വെള്ളം ടണല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടിലേ വൈഗ അണക്കെട്ടിലേക്ക് പോകുന്നുണ്ട്. നിലവില്‍ 138.75 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.