കോഴിക്കോട് പെണ്‍കുട്ടിക്ക് നേരെയുള്ള ലൈഗിംകാതിക്രമത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിലമ്പവളവ് പെന്തകോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കൂടിയായ നെല്ലിയുള്ള പറമ്പില്‍ സുമന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കല്‍പത്തൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പേരാമ്പ്ര എസ് ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോസ്‌കോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.