തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തുലാവർഷം ആദ്യമെത്തുക തമിഴ്നാട്ടിലാണ് അതും വടക്കൻ തമിഴ്നാട്ടിൽ. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കുമെന്നും റിപ്പോർട്ടുണ്ട് . സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്ന് ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ഉണ്ടാകും. തുലാവർഷം നാളെ കേരളം തീരം തോട്ടേക്കും എന്ന വരിപ്പോർട്ടിനെ തുടർന്ന് നാളെമുതൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കുമെന്നും സൂചനയുണ്ട്.