തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ വഴിത്തിരിവുണ്ടാകും എന്നാണ് പ്രതീക്ഷ. ഇതിനിടയിൽ പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. അന്വേഷണം നടക്കുന്നത് തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ്.അതേസമയം യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അക്രമം നടത്തിയെന്ന് വിവരം ലഭിഭിച്ചിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു. ആ അക്രമി 3.30 മന് ശേഷം നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടക്കുകയായിരുന്നു യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടുവെന്നാണ് വിവരം. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ല.