• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം

Byadmin

Oct 29, 2022

തിരുവനന്തപുരം ; പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധന ഫലം. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്. ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. ഇതിനെ തുടർന്ന് ഷാരോണിന്റെ കാമുകി വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന് ആരോപിച്ച് ഷാരോണിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേയെന്നും താൻ ഒന്നും ചെയ്തിട്ടില്ലെന്നത് തനിക്കറിയാമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *