ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ.നരേന്ദ്രമോദി ദേശസ്നേഹി ആണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞു. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം സാമ്പത്തികപരമായും ധാർമ്മികമായും ഗുണകരമാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നുവെന്നും പുടിൻ പറഞ്ഞു.റഷ്യൻ പ്രസിഡന്റ്, മോസ്കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെയും അദ്ദേഹം അഭിനന്ദിച്ചു.പതിറ്റാണ്ടുകളുടെ അടുത്ത സഖ്യകക്ഷി ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്.ഇന്ത്യൻ കാർഷിക മേഖലയുടെ വികസനത്തിന് റഷ്യയിൽ നിന്ന് രാസവളങ്ങളുടെ വിതരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടതായും പുടിൻ പറഞ്ഞു.