ഔറഗബാദിൽ പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്കെറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഷോർട്ട് കട്ടിനെ തുടർന്ന് ഉണ്ടായ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന്, ഒക്ടോബർ 29 ന് രാവിലെ രണ്ടരയോടെയാണ് സംഭവം നടന്നത്. ചട്ട്പൂജയ്ക്ക് വേണ്ടി ആഹാരം തയ്യാറാക്കുന്നതിനിടയിലായിരുന്നു സംഭവം. തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഏഴോളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഷാഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. അനിൽ ഗോസ്വാമിയും കുടുംബാംഗങ്ങളും ചട്ട് പൂജയ്ക്കയുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയിൽ ഗ്യാസ് സിലണ്ടറുകളിലേക്ക് തീ പടരുകയും തുടർന്ന് പൊട്ടിത്തെറിക്കുകയും ആയിരുന്നു. സമീപപ്രദേശത്ത് ഉള്ളവരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.