മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 50,000 ടണ്‍ അരി അധിക വിഹിതമായി നല്കും. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ തീരുമാനം. നവംബര്‍ മാസം മുതല്‍ അന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും കുടുതല്‍ അരി ലഭ്യമാക്കാനാണ് ലക്ഷ്യം. നിലവില്‍ 1,54,80,040 ടണ്‍ അരിയാണ് എന്‍ എഫ് എസ് എ യുടെ പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്, അന്ത്യോദയ അന്ന യോജന എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള അരി. ഗുണഗോക്താക്കളുടെ എണ്ണം വര്‍ദ്ധന പരിഗണിച്ച് ഈ നിബന്ധനകള്‍ പരിഷ്‌കരിക്കണമെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കിലോയ്ക്ക് 20 രൂപ കണ്‍സഷന്‍ നിരക്കില്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ ഫെസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.