• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

Trending

പ്രമോഷൻ, റാങ്കിം​ഗ് നയങ്ങളിൽ വൻ മാറ്റവുമായി ഇന്ത്യൻ സൈന്യം. ജനുവരി ഒന്ന് മുതൽ നടപ്പിലാക്കും.

റാങ്കിം​ഗ് നയങ്ങളും , പ്രമോഷൻ ഉൾപ്പടെ വൻ മാറ്റങ്ങളുമായി ഇന്ത്യൻ സൈന്യം. സേനയുടെ സു​ഗമവും ചലനാത്മകവുമായ പ്രവർത്തനം ലക്ഷ്യമിട്ടാണ് സമ​ഗ്രമായ പ്രമോഷൻ നയം നടപ്പിലാക്കുകയെന്ന് സൈന്യം അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാകും നയം നടപ്പിലാക്കുക എന്ന് സൈന്യം അറിയിച്ചു. 2024…

സ്ത്രീധനത്തിന്റെ പേരിൽ യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഷഹനയുമായി കൊല്ലം…

സ്വർണവില ഇന്നും കുറഞ്ഞു . പവന് 320 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 45,960 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് വില 5,745 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്…

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം അപകടം.

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിൻ, നിധിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 1.45-ഓടെയായിരുന്നു അപകടം. അരുവിക്കര പഴയ പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം.അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ്…

സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ എല്ലാം കാലി; പതിമൂന്നു ഇനം അവശ്യസാധനങ്ങളിൽ ചെറുപയറും മല്ലിയും മാത്രം.

ക്രിസ്മസ് പുതുവത്സര ദിനങ്ങളിലേക്കടുത്തിട്ടും വിപണിയിൽ മാറ്റം വരുത്താനാകാതെ സപ്ലൈകോ പ്രതിസന്ധിയിൽ. സബ്‌സിഡിയോടെ നിലവിൽ ഇവിടെ നിന്നും ലഭിക്കുന്നത് 13 ഇന ആവശ്യ സാധനങ്ങളാണ്. എന്നാൽ ഇത്തവണ സപ്ലൈകോയിൽ ചെറുപയറും മല്ലിയും മാത്രമാണുള്ളത്. സാധനങ്ങളുടെ ടെൻഡറെടുക്കുന്നതിനായി വിതരണക്കാർ തയാറാകുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാരുടെ ആരോപണം.ഓണം…

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പ്രൈമറി-സെക്കന്ററി തലങ്ങളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രൈമറി തലത്തില്‍ 7.2 ലക്ഷം അധ്യാപക ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട്…

സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ് മുടക്കുന്നു

സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അം​ഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി…

ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും എന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഡിസംബർ 13നോ അതിന് മുൻപായോ ആക്രമിക്കു. രാജ്യ അതീവ ജാഗൃതയിൽ.

ന്യൂഡൽഹി: ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2001ൽ ലഷ്‌കർ, ജെയ്ഷ് ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനം കൂടിയാണ് ഡിസംബർ 13.പാർലമെന്റ്…

ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് നിയന്ത്രണംവിട്ട് സ്കൂട്ടറിൽനിന്ന് വീണ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനി ഗോപികാ ഉദയ് (20) ആണ് മരിച്ചത്. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകളാണ്. പട്ടം മരപ്പാലം ഹീര…