• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ് മുടക്കുന്നു

സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അം​ഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു. സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സർവകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാർഷ്ട്യവുമായി ​ഗവർണർ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഗവർണറുടെ ഈ നീക്കത്തിനെതിരെ മറ്റ് വിദ്യാർത്ഥി സംഘടനകൾ പ്രതികരിക്കുന്നില്ലെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

By admin

Leave a Reply

Your email address will not be published. Required fields are marked *