പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശുദ്ധികലശത്തിന് ശേഷം ഇരുപത് മിനിട്ടോളം വൈകിയാണ് നടതുറന്നത്.രാംകുമാറിനെ രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.നട തുറക്കാൻ വൈകിയതിനാൽ തീർത്ഥാടകർ ഏറെ നേരം കാത്തുനിൽക്കേണ്ടതായി വന്നു. ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് തന്നെയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.