തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സ്ത്രീധന വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. പി ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സംഭവത്തിനുശേഷം തൽസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു