റാങ്കിംഗ് നയങ്ങളും , പ്രമോഷൻ ഉൾപ്പടെ വൻ മാറ്റങ്ങളുമായി ഇന്ത്യൻ സൈന്യം. സേനയുടെ സുഗമവും ചലനാത്മകവുമായ പ്രവർത്തനം ലക്ഷ്യമിട്ടാണ് സമഗ്രമായ പ്രമോഷൻ നയം നടപ്പിലാക്കുകയെന്ന് സൈന്യം അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാകും നയം നടപ്പിലാക്കുക എന്ന് സൈന്യം അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാകും നയം നടപ്പിലാക്കുക.നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെ നേരിടാനും നേതൃത്വപരമായ ആവശ്യകൾ സമന്വയിപ്പിക്കുന്നതിനും പുതിയ നയം സഹായകമാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.ഉയർന്ന പ്രമോഷണൽ അവസരങ്ങൾ നൽകാൻ പുതിയ നയത്തിന് സാധിക്കും.ഇന്ത്യൻ സൈന്യത്തിൽ നിലവിലുള്ള മാനവ വിഭവശേഷി ക്രമീകരണ സമ്പ്രദായങ്ങൾ വ്യത്യസ്തമായ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ വരാനിരിക്കുന്ന നയം ഇതിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിവരം.