അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിൻ, നിധിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 1.45-ഓടെയായിരുന്നു അപകടം. അരുവിക്കര പഴയ പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം.അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.ബൈക്ക് യാത്രികരായ ഇരുവരും അരുവിക്കരയിൽ നിന്നും വെള്ളനാടേക്ക് പോകവെയാണ് സംഭവം.