മോഹന്‍ ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ വെളിപാടിന്‍റെ പുസ്തകം’ എന്ന ചിത്രത്തിലാണ് അനൂപ് മേനോന് മികച്ച വേഷം ലഭിച്ചതും. ഈ ചിത്രത്തില്‍ ‘ബുള്ളറ്റ് വിശ്വന്‍’ എന്ന മെക്കാനിക് ആയിട്ടാണ് അനൂപ് അഭിനയിക്കുന്നത്. സിനിമയിലുള്ള അനൂപിന്‍റെ ലുക്കും ശ്രദ്ധേയമാണ്. അനൂപ് തന്‍റെ ഫേസ് ബുക്കിലൂടെ പുറത്തുവിട്ട ഫോട്ടോ ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്.
സിനിമയില്‍ നായകനായ മോഹന്‍ലാല്‍ ഒരു കോളേജ് വൈസ് പ്രിന്‍സിപ്പിളിന്‍റെ വേഷത്തിലാണ് എത്തുന്നത്. രേഷ്മ രാജന്‍ നായികയാകുന്ന ചിത്രത്തില്‍ സലിം കുമാറിനും പ്രധാനറോളുണ്ട്.