യുവതാരങ്ങളുടെ കുടുംബത്തിലെല്ലാം കുഞ്ഞതിഥികള്‍ കടന്നുവരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി ക്ക് പുറമേ വിനീത് ശ്രീനിവാസനും കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഭാര്യ ദിവ്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയാണ് താരമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തിനിടയിലാണ് ദിവ്യ ഗര്‍ഭിണിയാണെന്ന കാര്യം പ്രേക്ഷകര്‍ക്ക് മനസ്സിലായത്. വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.