അബുദാബി: പ്രവാസി വ്യവസായി ഡോ: ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ‘മഹാഭാരതയ്ക്ക്’ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു യുഎഇ സാംസ്ക്കാരിക മന്ത്രി. ആയിരം കോടിയുടെ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ഇതിഹാസ ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറായ ഡോ: ഷെട്ടിയ്ക്കും സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും മന്ത്രി അഭിനന്ദനം അറിയിച്ചു.
‘മഹാഭാരത’യുടെ ആദ്യഘട്ട ചിത്രീകരണം അബുദാബിയില്‍ നടത്താന്‍വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കുന്നതാണെന്ന്‍ മന്ത്രി നഹ്യാന്‍ അറിയിച്ചു. ഇന്ത്യയും യുഎഇയുമായി ദീര്‍ഘകാല ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അതു കുറേകൂടി ശക്തിപ്പെടുത്താന്‍ ‘മഹാഭാരത’ നിമിത്തമാകട്ടെയെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മന്ത്രിനഹ്യാന്‍റെ പിന്തുണലഭിച്ചതില്‍ അഭിമാനമുണ്ടെന്ന്‍ ഷെട്ടി പറഞ്ഞു. ഷെട്ടി ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന്‍ സംവിധായകന്‍ വിഎ ശ്രീകുമാറും പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ ‘രണ്ടാമൂഴ’ത്തെ ആസ്പദമാക്കി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തില്‍ ‘രണ്ടാമൂഴ’മെന്ന പേരിലും മറ്റു ഭാഷകളില്‍ ‘മഹാഭാരത’മെന്ന പേരിലും ആയിരിക്കും പുറത്തിറങ്ങുന്നത്.