കോഴിക്കോട് അടക്കം രാജ്യത്തെ നാല് നഗരങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ബിഹാറിലെ പാട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗസ്‌വ- എ-ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായാണ് എന്‍ഐഎ സംഘം കോഴിക്കോട് എത്തിയത്. കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദേവസ്, ഉത്തർപ്രദേശിലെ അസംഗഢ്, ഗുജറാത്തിലെ ഗിർ സോംനാഥ് എന്നിവിടങ്ങളിലും NIA സംഘം പരിശോധന നടത്തി. പരിശോധനയിൽ സിം കാർഡുകളും, ഫോണുകളും, രേഖകളും പിടിച്ചെടുത്തു.