കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ സംഗീത നിശയുടെ സംഘാടകരെ പ്രതി ചേർത്തേക്കും. ആശുപത്രിയിൽ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും പ്രതി ചേർക്കുക. സംഗീത നിശയ്ക്ക് അനുമതി തേടിയിരുന്നില്ല എന്ന നിലപാടിലാണ് പൊലീസ്. വാക്കാൽ മാത്രമാണ് അനുമതി തേടിയതെന്ന് വൈസ് ചാൻസലറും സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും ക്യാംപസ് സന്ദർശിച്ചു.പരിപാടിക്കായി പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ല. കോംപൗണ്ടിനകത്ത് പരിപാടികൾ നടക്കാറുണ്ട്