സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീൻ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. തകരാറിനെ തുടർന്ന് രാവിലെ മുതൽ തന്നെ റേഷൻ വിതരണത്തിൽ തടസം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചത്. നെറ്റ് വർക്ക് തകരാർ മൂലമാണ് ഇന്ന് മെഷീൻ തകരാറിലായത്.