നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടിയുമായി ബന്ധമുള്ള യങ് ഇന്ത്യനെതിരായ കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ 751 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണനിരോധന നിയമപ്രകാരം പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനും അതിന്റെ നിയന്ത്രണത്തിലുള്ള യങ് ഇന്ത്യനും താത്കാലിക ഉത്തരവ് നല്‍കിയതായി ഇഡി പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി ഐടിഒയിലെ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ്, ലഖ്നൗവിലെ കൈസര്‍ബാഗിനടുത്തുള്ള മാള്‍ അവന്യൂവിലെ നെഹ്റു ഭവന്‍, മുംബൈയിലെ ഹെറാള്‍ഡ് ഹൗസ് എന്നിവ ഇഡി കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു.