കൊച്ചി പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം നാല് പേര്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസിന്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ്ഡിസ്‌ക് ഇന്ന വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. പോലീസിന്റെ പരിശോധനക്ക് ഇടയില്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്‌വേഡ് അറിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ വിദഗ്ധപരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് നടപടിയെടുത്തത്. ഹോട്ടലില്‍ നിന്നും ഡി ജെ പാര്‍ട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം പരിശോധനക്ക് ഹോട്ടലില്‍ എത്തിയത്. അപകടത്തിന് തലേന്ന് 28ന് രാത്രി വൈകിയും മദ്യം വിറ്റതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.