മദ്യപിക്കാന്‍ പണം നല്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പോലീസ് പിടിയില്‍. തിരുവനന്തപുരം വെള്ളറട കാരമൂട് സ്വദേശിയായ അനില്‍കുമാര്‍ ആണ് പോലീസ് പിടിയിലായത്. മദ്യപാന സ്വഭാവമുള്ള അനില്‍ ഭാര്യ രാഗിണിയോട് പണം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ പണം നല്കാന്‍ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ തറയില്‍ കിടന്ന കല്ലെടുത്ത് എറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.