വിവാഹതലേന്ന് യുവതി കുളത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് കുളത്തറയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ്ഗയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ഗ്ഗയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ കോഴിക്കോട് നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.