• Mon. Jan 6th, 2025

Malalyalashabdam

Latest Malayalam News and Videos

Month: November 2021

  • Home
  • വീട്ടമ്മയെ കടന്നുപിടിച്ച സബ്ബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

വീട്ടമ്മയെ കടന്നുപിടിച്ച സബ്ബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

വിട്ടമ്മയെ കടന്നു പിടിച്ച സബ്ബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അയല്‍ക്കാരിയായ വീട്ടമ്മയെ ആണ് അതിക്രമം നടന്നത്. ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിന് പിന്നാലെ വീട്ടമ്മ കരിങ്കുന്നം പോലീസിന്…

ദത്ത് വിവാദത്തില്‍ അനുപമ വീണ്ടും സമരം ആരംഭിച്ചു

മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരം ആരംഭിച്ചു. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു ശിശു ക്ഷേമ സമിതിക്ക് മുന്‍പിലാണ് സമരം ആരംഭിച്ചത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെയും സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ സുനന്ദ,…

മദ്യപിക്കാന്‍ പണം നല്കാത്ത ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പോലീസ് പിടിയില്‍

മദ്യപിക്കാന്‍ പണം നല്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പോലീസ് പിടിയില്‍. തിരുവനന്തപുരം വെള്ളറട കാരമൂട് സ്വദേശിയായ അനില്‍കുമാര്‍ ആണ് പോലീസ് പിടിയിലായത്. മദ്യപാന സ്വഭാവമുള്ള അനില്‍ ഭാര്യ രാഗിണിയോട് പണം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ പണം നല്കാന്‍ ഭാര്യ തയ്യാറാകാത്തതിനെ…

വാഹനാപകടത്തില്‍ മിസ് കേരളയടക്കം മരിച്ച സംഭവത്തില്‍ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

കൊച്ചി പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം നാല് പേര്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസിന്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ്ഡിസ്‌ക് ഇന്ന വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.…

വിവാഹതലേന്ന് യുവതി കുളത്തില്‍ മരിച്ച നിലയില്‍

വിവാഹതലേന്ന് യുവതി കുളത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് കുളത്തറയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ്ഗയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ഗ്ഗയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ കോഴിക്കോട് നല്ലളം പോലീസ് അന്വേഷണം…

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപയുടെ പിഴ

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപയുടെ പിഴ. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിന് 25,000 രൂപ പിഴ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പിതാവ് ഒരു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ പറയുന്നു.…

ഒമ്പത് വയസ്സുകാരന് ക്രൂരമര്‍ദ്ദിച്ച പിതാവിനെതിരെ നാട്ടുകാരുടെ പരാതി

കൊല്ലം കുളത്തുപ്പുഴയില്‍ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. വലിയ മരകഷ്ണങ്ങളും ഗ്യാസ് സിലിണ്ടറിന്റെ ട്യൂബും ഉള്‍പ്പെടെ ഉപയോഗിച്ച് കൊണ്ടുള്ള മര്‍ദ്ദനം സ്ഥിരമായതോടെ നാട്ടുകാര്‍ പിതാവിന് എതിരെ പോലീസില്‍ പരാതി നല്കി. നാട്ടുകാരുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് ബൈജുവിന് എതിരെ പോലീസ് ഗാര്‍ഹിക…

മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷമണക്ക് സസ്‌പെന്‍ഷന്‍

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് ഐ ജി ലക്ഷമണക്ക് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ഐ ജി ലക്ഷമണ ആണെന്ന് തെളിഞ്ഞതോടെയാണ് നടപടി. ഐ ജി…

നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി

നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി. ലണ്ടനിലെ ബര്‍മിങ്ഹാമിലെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസീര്‍ മാലിക്ക് ലോകപ്രശസ്ത ആക്ടിവിസ്റ്റും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്…