നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി വിവാഹിതയായി. ലണ്ടനിലെ ബര്‍മിങ്ഹാമിലെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസീര്‍ മാലിക്ക് ലോകപ്രശസ്ത ആക്ടിവിസ്റ്റും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായിയെ നിക്കാഹ് ചെയ്തു. താന്‍ വിവാഹിതയായ വിവരം ട്വിറ്ററിലൂടെ മലാല തന്നെയാണ് പുറത്ത് വിട്ടത്. ഒപ്പം ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 12 ാം വയസ്സില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വെടിയേറ്റ മലാല യൂസഫ് സായി പിന്നീട് ലോശ്രദ്ധയാര്‍ജ്ജിക്കുകയായിരുന്നു. പിന്നീട് താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലേക്ക് താമസം മാറിയ മലാല ആക്ടിവിസത്തിലേക്ക് തിരിയുകയും 2014 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.