പമ്പയാറിൽ വെള്ളം പൊങ്ങിയ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണമെന്നു ദേവസ്വം ബോർഡ്
പത്തനംതിട്ട : ശക്തമായ മഴയും വെള്ളപ്പൊക്കവും പമ്പയിലും ശബരിമലയിലും നില നിൽക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നു ദേവസ്വം ബോർഡിന്റെ കർശന നിർദേശം. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി.…
ഓണാവധി : സംസ്ഥാനത്തെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കന്ററി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച അടയ്ക്കുന്നതിനായി ഓണാവധി പുനഃ ക്രമീകരിച്ചു. ഈ മാസം 17 ന് അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണാവധി കഴിഞ്ഞു 29 ന്…
മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്തരിച്ചു
ന്യൂഡൽഹി : ബി ജെ പി യുടെ സമുന്നത നേതാക്കളിൽ ഒരാളും മുൻ ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയ് (94) ഡൽഹിയിലെ എയിംസിൽ അന്തരിച്ചു. ആരോഗ്യ സ്ഥിതി വളരെ കാലമായി മോശമായിരുന്ന അദ്ദേഹത്തിനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ…
ദുരിത പെയ്ത്തിൽ കേരളം മുങ്ങുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളും വെള്ളക്കെട്ടുകളായി മാറി
തിരുവനന്തപുരം : നിർത്താതെ പെയ്യുന്ന ശക്തമായ മഴയിൽ കിടുങ്ങി വിറച്ചു തണുത്തു മരവിച്ചു കേരളം. ഇന്ന് മാത്രമായി സംസ്ഥാനത്ത് ഏഴു പേരാണ് മരിച്ചത്. 39 ഡാമുകൾ ഉള്ള കേരളത്തിലെ 33 ഡാമുകളും തുറന്ന അവസ്ഥയിലാണ്. തുടർച്ചയായ മഴയോടൊപ്പം ഇതുകൂടി ആയപ്പോഴാണ് കേരളം…
പ്രളയ ദുരിതത്തിൽ കേരളത്തിന് കൈത്താങ്ങുമായി സിനിമാ ലോകത്തെ മിന്നും താരങ്ങൾ രംഗത്ത്
തിരുവനന്തപുരം : കേരളം നേരിടുന്ന പ്രളയ കെടുതിയിൽ ഒരു കൈത്താങ്ങുമായി മലയാള തമിഴ്തെലുഗു സിനിമാ ലോകത്തെ താരങ്ങളും രംഗത്തെത്തി. മമ്മൂട്ടിയും മകൻ ദുൽക്കർ സൽമാനും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. നേരത്തെ നടൻ മോഹൻലാൽ 25…
വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു
കൊച്ചി : റൺവേയിലും പാർക്കിംഗ് ബേയിലും ഓപ്പറേഷൻസ് ഏരിയയിലുമടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. നേരത്തെ കുറേശ്ശയായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു വെള്ളം കയറുന്നത് നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ശനിയാഴ്ച ഉച്ചവരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. നെടുമ്പാശേരിയിൽ…
കഴുത്തിലെ കറുപ്പ് നിറം മാറ്റാനായി ഇതൊന്നു പരീക്ഷിക്കൂ…
മുഖം വെളുത്തു തുടുത്തു ഇരിക്കുമ്പോൾ കഴുത്ത് മാത്രം കറുപ്പ് നിറഞ്ഞും കറുത്ത പാടുകൾ നിറഞ്ഞും അഭംഗിയുണ്ടാകുന്നത് മിക്ക പേരുടെയും വിഷമമാണ്. സൂര്യ പ്രകാശവും പൊടി പടലങ്ങളും നാം ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങിയ കെമിക്കലുകളും കഴുത്തിലെ കറുപ്പ് നിറത്തിന് കാരണം…
തമിഴ് സിനിമ ചിത്രീകരണത്തിനിടയിൽ നടി അമലാപോളിന് പരിക്ക്
കൊച്ചി : തമിഴ് ചിത്രമായ അന്ത പറവൈ പോലെ യുടെ ചിത്രീകരണത്തിനിടയിലാണ് അമലാപോളിന് പരിക്ക് പറ്റിയത്. സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അമലയുടെ വലതു കൈക്ക് പരിക്ക് പറ്റിയത്. സംഘട്ടന രംഗത്തിനിടയിൽ വലതു കൈ തിരിച്ചപ്പോഴാണ് പരിക്ക് പറ്റിയതെങ്കിലും അത്…
കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 വരെ ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തോരാതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ…