കൊച്ചി : തമിഴ് ചിത്രമായ അന്ത പറവൈ പോലെ യുടെ ചിത്രീകരണത്തിനിടയിലാണ് അമലാപോളിന് പരിക്ക് പറ്റിയത്. സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അമലയുടെ വലതു കൈക്ക് പരിക്ക് പറ്റിയത്.
സംഘട്ടന രംഗത്തിനിടയിൽ വലതു കൈ തിരിച്ചപ്പോഴാണ് പരിക്ക് പറ്റിയതെങ്കിലും അത് വക വയ്ക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. എന്നാൽ വേദന കഠിനമായതിനെ തുടർന്ന് അമലയെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിൽ കഴിയുന്ന അമലാപോൾ ഒരാഴ്ചയ്ക്കുള്ളിൽ സെറ്റിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗത സംവിധായകൻ വിനോദിന്റെ ചിത്രമാണ് അന്ത പറവൈ പോലെ. സെഞ്ചുറി ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.