തലശ്ശേരിയില്‍ 2006 ല്‍ കൊല്ലപ്പെട്ട ഫസലിന്റെ വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് പോലീസ്. ആര്‍ എസ് എസ് ആണ് വധത്തിന് പിന്നിലെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നും സി ബി ഐയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രവിതരണക്കാരനായ ഫസലിനെ 2006 ഒക്‌ടോബറില്‍ തലശ്ശേരി പള്ളിക്ക് സമീപം കൊലപ്പെടുത്തിയത് താനും ഉള്‍പ്പെട്ട സംഘമാണെന്ന് സുബീഷ് നേരത്തെ മൊഴി നല്കിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തിലാണ് സുബീഷിന്റെ മൊഴി തെറ്റാണെന്ന് സി ബി ഐ റിപ്പോര്‍ട്ട് നല്കിയത്.