ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ഫോണുകളുമായി മോഷ്ടാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് പിടിയിലായത്. കിളിമാനൂരില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും മോഷണം നടത്തി വന്ന പ്രതികളുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് പോലീസ് പിടികൂടിയത്. അടുത്തിടെ കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ നടന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.