ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങി വരുന്നു. 7 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഭര്‍ത്താവ് ബാബുരാജിന്റെ നായികയായാണ് വാണി വിശ്വനാഥിന്റെ മടക്കം. നവാഗത സംവിധായകനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദ ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് നായികയായി മടങ്ങിയെത്തുന്നത്. തേഡ് ഐ മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉമേഷ് എസ് മോഹന്‍ ആണ്. 2014 ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2 എന്ന ചിത്രത്തിലായിരുന്നു വാണി വിശ്വനാഥ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.