ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകൾ തേടി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. തെളിവുകളുടെ പകർപ്പ് നേടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.
നേരത്തെ ഇതേ ആവശ്യം ദിലീപ് കേരള ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു.മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുടെ മകൾ രഞ്‍ജിത റോഹ്ത്തഗിയായിരിക്കും ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുക. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.