തിരുവനന്തപുരം : തിരുവനന്തപുരം ഡിവിഷനിലെ പ്രധാന തീവണ്ടികളിലൊന്നാണ് ജനശതാബ്‌ദി എക്സ്പ്രസ്സ് തീവണ്ടി. എന്നാൽ ഇവ വൈകിയോടുന്നത് കാരണം യാത്രക്കാരൊക്ക ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി തീവണ്ടി കൃത്യനിഷ്ഠ പാലിക്കാതെ ഓടുകയാണ്. ടൈംടേബിളിൽ, തീവണ്ടി എത്തിച്ചേരുന്ന സമയം പുനഃ ക്രമീകരിച്ചിരുന്നെങ്കിലും അതുപോലും പാലിക്കാൻ കഴിയാത്ത അവസ്ഥയാണ് റെയിൽവേ നേരിടുന്നത്.
വൈകിയോടുന്ന തീവണ്ടികൾക്കു വേണ്ടി ക്രമീകരണം നടത്തുമ്പോൾ ജനശതാബ്ദിയ്ക്ക് മുൻഗണന നല്കണമെന്ന് റെയിൽവേ നിഷ്ക്കർ ഷിക്കുന്നുണ്ട്. എന്നാൽ വളരെ കാലമായി ഈ മുൻഗണന നഷ്ടമായിട്ട്. പ്രതികൂല കാലാവസ്ഥ, അറ്റകുറ്റപണികൾ എന്നിവയൊക്കെയാണ് വൈകിയോട്ടത്തിനു റെയിൽവേ പറയുന്ന കാരണങ്ങൾ.
ചുരുക്കി പറഞ്ഞാൽ പ്രത്യേക പദവിയുള്ള ജനശതാബ്‌ദി എക്സ്പ്രസ്സ് ഇപ്പോൾ മറ്റു തീവണ്ടികൾ പോലെ തന്നെ അനിശ്ചിതമായി വൈകിയോടിക്കൊണ്ടിരിക്കുന്നു.