ദില്ലി : സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കണമെന്നുള്ള പ്രതിഷേധം ദീർഘനാളായി നിലനിൽക്കുകയായിരുന്നു. അതിനു വിരാമം കുറിച്ചുകൊണ്ട് ഒടുവിൽ അവയെ ചരക്കു നികുതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.
സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിയോദിയ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കി സൗജന്യമായി നല്കണമെന്ന് ആവശ്യപ്പെട്ടു, ജനുവരിയിൽ ഗ്വാളിയോറിൽ നിന്നുള്ള വിദ്യാർഥികൾ പ്രചാരണം ആരംഭിക്കുകയും ഈ ആവശ്യങ്ങൾ എഴുതി പ്രധാനമന്ത്രിയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.