• Thu. Jan 9th, 2025

Malalyalashabdam

Latest Malayalam News and Videos

നടപടി‌ കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; കളർകോഡ് ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കും

Byadmin

Oct 11, 2022

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കും. കളർകോഡ് ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. ടൂറിസ്റ്റ് ബസുകൾക്ക് ചൊവ്വാഴ്ച മുതൽ ഏകീകൃത കളർകോഡ് നിർബന്ധമാക്കിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്ന് 10,000 രൂപ വീതം ഉയർത്തും. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതം പിഴ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.അതേസമയം, ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമയെയും ഡ്രൈവറെയും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ബസ് ഉടമ അരുൺ (30), ഡ്രൈവർ ജോമോൻ (46) എന്നിവരാണ് റിമാൻഡിലുള്ളത്. ജോമോനെതിരെ മനപൂർവമുള്ള നരഹത്യയും അരുണിനെതിരെ പ്രേരണാകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *