പലസ്തീൻ ജനതയ്ക്കൊപ്പം’; ഹമാസ് പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂര്‍
കോഴിക്കോട്: ഹമാസ് ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രസംഗം പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എം പി. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ പലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു. ”അപ്പോഴും ഇപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ…
സർചാർജ് പിൻവലിക്കില്ലെന്ന് കെഎസ്ഇബി
കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന വൈദ്യുതി സർചാർജ് പിൻവലിക്കില്ല. അടുത്ത മാസവും ഇത് തുടരാനാണ് തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്‌ടം നികത്താൻ…
100 കോടി ചെലവിൽ അതിവേഗം ഉയർന്ന് പെരുമ്പളം പാലം
പെരുമ്പളം ദ്വീപ് ജനതയുടെ ഗതാഗതം സുഗമമാകാൻ നിർമിക്കുന്ന പെരുമ്പളം പാലത്തിൻ്റെ ആദ്യ ആർച്ച് ബീം പൂർത്തിയായി. മൂന്ന് ആർച്ച് ബീമുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതിൻ്റെ നിർമാണമാണ് പൂർത്തീകരിച്ചത്. രണ്ടാമത്തെ ബീമിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. നിലവിൽ പാലത്തിൻ്റെ 60 ശതമാനത്തോളം നിർമാണം…
രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയുടെയും സംസ്ഥാന അധ്യക്ഷന്റെയും സ്ഥലങ്ങളിൽ ഇ ഡി റൈഡ് നടക്കുന്നു .
ചോദ്യ പേപ്പർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോൺഗ്രസ് എംഎൽഎ ഓം പ്രകാശ് ഹഡ്‌ല യുടെ വസതികളിൽ ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ്…
ഭാരതത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിൽ ആർഎസ്എസിന് മുഖ്യ പങ്ക്. ആർഎസ്എസിൻ്റെ ആയുധപൂജ ഉദ്ഘാടനം ചെയ്ത് ഗായകൻ ശങ്കർ മഹാദേവൻ,
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ദിനത്തോട് അനുബന്ധിച്ച് സ്ഥാപക ദിനവും ആയുധപൂജയുടെ ഉദ്ഘാടനം നിർവഹിച്ച ശങ്കർ മഹാദേവൻ . നാഗ്പൂരിലെ രേഷിംബാഗ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ് സംഘ ചാലക് മോഹൻ ഭഗവത് സംസാരിച്ചു. ഇന്ത്യ…
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി .ഡി സതീശനും . ക്ലിഫ് ഹൗസിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടെ മുഖ്യമന്ത്രി എഴുത്തിനിരുത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിലാണ് വി ഡി സതീശൻ കുട്ടികളെ…
‘തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം’; സുരേഷ് ഗോപി
‘തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി; ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം’; സുരേഷ് ഗോപി ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യർഥനയെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍…
‘സാന്ത്വനം’ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു.
പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരയലുകളുടെ സംവിധായകനാണ്. ഈ സീരിയലുകളൊക്കെ ഹിറ്റ് സീരിയലുകളായിരുന്നു. കൊല്ലം…