പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരയലുകളുടെ സംവിധായകനാണ്. ഈ സീരിയലുകളൊക്കെ ഹിറ്റ് സീരിയലുകളായിരുന്നു.
കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ. കുറേകാലമായി തിരുവനന്തപുരത്ത് പേയാട് അദ്ദേഹം താമസിക്കുന്നത്. ജനറൽ ആശുപത്രിയിൽ പോസറ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെയ്ക്കും, സംസ്കാരം എവിടെവെച്ചായിരിക്കും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.