മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മലയാളി സിനിമ താരങ്ങളെ തമിഴ് സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് സിനിമ സംഘടനയായ തമിഴക വാഴ് വുരുമൈ സംഘം. സംഘടനയുടെ അദ്ധ്യക്ഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വിവിധ കമ്മിറ്റികള്‍ പരിശോധിച്ച് തെളിയിച്ചതാണ്. അതിനാല്‍ ഇത്തരത്തില്‍ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നും സംഘടനയുടെ അദ്ധ്യക്ഷനായ വേല്‍മുരുകന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയില്‍ നിലവില്‍ അണക്കെട്ടിലെ വെള്ള 138 അടിയാണ് അത് കൊണ്ടു തന്നെ പരമാവധി വെള്ളം തമിഴ്‌നാട് സര്‍ക്കാര്‍ അണക്കെട്ടില്‍ നിന്നും കൊണ്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം കെ സ്റ്റാലിന് കത്ത് നല്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പ്രിഥ്വിരാജ്, ജൂഡ് ആന്റണി, ഉണ്ണിമുകന്ദന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആശയം പങ്കു വച്ചിരുന്നു. ഇതേ തുടര്‍ന്ന് നടന്‍ പ്രിഥ്വീരാജിനെതിരെയുള്ള പ്രതിഷേധമായി നടന്റെ ചിത്രം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം കത്തിക്കുകയും ചെയ്തിരുന്നു.