• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

വ്യവസായ യുണിറ്റുകള്‍ ആരംഭിക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പദ്ധതികള്‍ പ്രകാരം അപേക്ഷ ക്ഷണിച്ചു

വ്യവസായ യുണിറ്റുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതിയും പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഗ്രാമീണ മേഖലകളില്‍ പി എം ഇ ജി പി പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന യുണിറ്റുകള്‍ 35 ശതമാനം വരെയാണ് സബ്‌സിഡി നല്കിയിട്ടുള്ളത്. എന്നാല്‍ എന്റെ ഗ്രാമം പദ്ധതി പ്രകാരം ഇതിന് 40 ശതമാനത്തോളം സബ്‌സിഡി ഉണ്ടാകും. 5 ലക്ഷം രൂപ വരെ ആവശ്യമായ സര്‍വീസ് യുണിറ്റുകള്‍ക്കും ഉല്‍പാദന യുണിറ്റുകള്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. എന്റെ ഗ്രാമം പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗം വിഭാഗങ്ങള്‍ക്ക് 40 ശതമാനം, ഒ ബി സി വനിതാ വിഭാഗങ്ങള്‍ക്ക് 30 ശതമാനം, പൊതുവിഭാഗത്തിന് 25 ശതമാനം എന്ന ക്രമത്തിലും, പി എം ഇ ജി പി പ്രകാരം പട്ടികജാതി, പട്ടികവര്‍ഗം, ഒ ബി സി, വികലാംഗര്‍, വനിതകള്‍, ന്യൂനപക്ഷം, വിമുക്ത ഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 35 ശതമാനവും പൊതുവിഭാഗത്തിന് 25 ശതമാനവും സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ – 0497 2700057.

By admin

Leave a Reply

Your email address will not be published. Required fields are marked *