ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ മത്സരം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാഴ്ചവെക്കുന്നത്. മിസോറാമില്‍ എംഎന്‍എഫ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടത്തെ ടിആര്‍എസ് നിര്‍വീര്യമാക്കുകയായിരുന്നു.
14:36: തെലങ്കാനയിൽ ഗജേവാൾ മണ്ഡലത്തിൽ കെസിആർ 51,515 വോട്ടുകൾക്ക് വിജയിച്ചു
13:31: തെലങ്കാനയിൽ വിവിപ്പാറ്റ് വോട്ടുകൾ എണ്ണണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ചീഫ് ഇലക്ഷൻ കമ്മീഷണറെ സമീപിച്ചു. വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് എന്നാരോപണം.